മാനന്തവാടി : മാനന്തവാടി അര്‍ബന്‍ സൊസൈറ്റി ഭൂമി ഇടപാടിലെ അഴിമതി വിജിലന്‍സ് അനേഷിക്കണമെന്ന് യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ അനുമതിയോടെ സിപിഐഎം ഭരിക്കുന്ന മാനന്തവാടി അര്‍ബന്‍ സൊസൈറ്റി നടത്തിയ ഭൂമി കച്ചവടത്തില്‍ ഗുരുതരമായ ക്രമക്കേട് അന്നത്തെ ഓഡിറ്റര്‍ കണ്ടെത്തിയതാണ്. അതിനെ മറികടന്നാണ് അന്നത്തെ മന്ത്രി ഇടപെട്ട് ഓഡിറ്റ് റിപ്പോര്‍ട്ടിനെ പോലും മറികടന്ന് അഴിമതി നടത്തിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. സിപിഐഎം ഭരിക്കുന്ന പനമരം എ ഡി ബാങ്ക് മാനന്തവാടിയില്‍ തന്നെ 15 സെന്റ് വീട് ഉള്‍പ്പെടെ ഉള്ള സ്ഥലം വാങ്ങിയത് കേവലം സെന്റിന് ഏഴര ലക്ഷം രൂപക്കാണ്. അതിന്റെ തൊട്ട് അടുത്താണ് സെന്റിന് ഏതാണ്ട് 24 ലക്ഷം രൂപ തോതില്‍ 6.25 സെന്റ് അര്‍ബന്‍ സൊസൈറ്റി വാങ്ങിയത്. അന്നും ഇക്കാര്യം ചൂണ്ടി കാണിച്ചതാണ്. എന്നാല്‍ അന്നത്തെ ഭരണ സ്വാധീനം ഉപയോഗിച്ച് സൊസൈറ്റി അഴിമതി നടത്തുകയായിരുന്നു. അതുകൊണ്ട് ഈ ഇടപാടിലെ അഴിമതി നടത്തിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും, ഈ ഭൂമി ഇടപാട് മരവിപ്പിക്കണം എന്നും യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു

By admin

Leave a Reply

Your email address will not be published. Required fields are marked *