പിഎംഎവൈ പദ്ധതിയിലെ വീടുകളുടെ ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാകരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പ്രധാനന്ത്രിയുടെ പേരിലുള്ള ഭവന പദ്ധതി നടപ്പാക്കുന്നതിൽ വിശദീകരണവുമായിട്ടാണ് മന്ത്രി എത്തിയത്. നരേന്ദ്രമോദിയുടെ ഫോട്ടോയല്ല, പദ്ധതിയുടെ ലോഗോ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ് പറഞ്ഞത്.
EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്. 5 ലക്ഷം വീട് കൊടുത്തു എന്നാണ് കണക്ക്. ലൈഫിൽ കൊടുത്ത 1,60000 വീട് കൊടുത്തത് ഈ പദ്ധതിയിൽ പെട്ടതാണ്. ലോഗോ വെക്കുന്നു എന്ന പേരിൽ വീട് ഇല്ലാതെ ആക്കാൻ പറ്റില്ല. 2023 ലെ സർക്കുലർ പ്രകാരം ലോഗോ വേണം എന്നാണ്. എൽഡിഎഫ് സർക്കാർ പിഎംഎവൈ കരാറിൽ നിന്നും പുറകോട്ട് പോയത് പണം ഇല്ലാത്തതിന്നാൽ ആണെന്നും മന്ത്രി കെ എം ഷാജി പറഞ്ഞു.
അതേസമയം, ചില മുഖ്യധാര മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണ്. താൻ പറഞ്ഞ പോയിന്റുകൾ വളച്ചൊടിച്ച് ഒരു ഉളുപ്പും ഇല്ലാതെ കള്ളം പറയുകയാണെന്നും അതിന്റെ ആവശ്യം എന്താണെന്നും മന്ത്രി ചോദിച്ചു. കേന്ദ്ര വിഹിതം കൂടുതൽ കിട്ടാൻ ആണ് ശ്രമം. പാവങ്ങൾക്ക് കിട്ടുന്ന വീട് ഇല്ലാതാക്കാൻ ശ്രമിക്കരുത്. ലോഗോ വെക്കുന്നു എന്ന പേരിൽ വീട് ഇല്ലാതാക്കാൻ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ മന്ത്രി കെ എം ഷാജിയെ വിമർശിച്ചുകൊണ്ട് എ കെ ബാലൻ രംഗത്തെത്തി. ഷാജിയുടെ നിലപാട് അത് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് അനുകൂലമാണെന്നും എ കെ ബാലൻ പറഞ്ഞു. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നും കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
