👉🏻പിണങ്ങോട്:വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമൂട്ടിൽ പ്രദേശത്ത് വയനാട് പാർലമെന്റ് എം പി യുടെ എം പി ലാഡ്സ് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച സ്മാർട്ട്‌ അംഗൻവാടിയുടെ ഉൽഘാടനം വയനാട് എം പി പ്രിയങ്ക ഗാന്ധി വാദ്ര നിർവഹിച്ചു. കുട്ടികൾക്ക് കളിപ്പാട്ടം ഉൾപ്പെടെ എം പി യുടെ വകയായി നൽകി. കളികളിൽ കുട്ടികളോടോപ്പം ചേർന്നും പാട്ട് പാടിയും എം പി യും കുട്ടി കൂട്ടത്തിൽ കൂടി.കൃഷി മന്ത്രി അഡ്വ: ടി സിദ്ധിഖ്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജാസർ പാലക്കൽ, വൈസ് പ്രസിഡന്റ്‌ ഷീജ എൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ആയ ഹസീന മുജീബ്, രാമൻ കെ എ, മിഥില എം കെ, പഞ്ചായത്ത് അംഗങ്ങളായ വിനീഷ്, നിതിൻ, ശ്രീജിത്ത്, സലിം ബാവ, വസന്ത, ശർബിന എംപി, ഷമീറ മുത്തലിബ്, രമേശ് ബാബു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഞ്ജലി, കൽപ്പറ്റ സിഡിപി ഓ സന്ധ്യ, ഐസി ഡി എസ് സൂപ്പർവൈസർ ബിന്ദു, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി എ, ഉസ്മാൻ പഞ്ചാര, കൺവീനർ രാജൻ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി എം നാസർ, സലീം ചാലിൽ, നാസർ പച്ചൂരാൻ,മുഹമ്മദ്‌ പനന്തറ, സാലിഹ് എ പി, മോഹനൻ, ഷമീർ കുന്നത്ത്, അൽഫിൻ, മുബരീഷ്, ജോൺസൺ കെ, പുഷ്പലത സി പി, ദിലീപ് കുമാർ, മുഹമ്മദലി പി, ഇബ്രാഹിം ഓ, സി ഡി എസ് ചെയർ പേഴ്സൺ ഷംന റഹ്മാൻ, റുക്കിയ കെ, സുഹറ എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *