അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള സംബന്ധിച്ച് ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ട്രസ്റ്റ് അംഗങ്ങള്‍ കേസില്‍ പ്രതിയായ അവിനാഷ് ശുക്ലയുടെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭാവന കൊള്ളക്കേസിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന നിലപാടിലാണ് അയോധ്യയിലെ അഭിഭാഷകര്‍ സംഭാവന ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും പരാമര്‍ശിക്കും.

അതിനിടെ, അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അയോധ്യയിലെ അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകര്‍ ഇന്ന് യോഗം ചേരും. അന്തിമ തീരുമാനം യോഗത്തില്‍ എടുക്കും.

കൊള്ളയില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കാനാണ് പ്രതേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നലെ പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് എസ്‌ഐടി വിവരം തേടിയിരുന്നു.സംഭാവന തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക് ഉള്ളതായാണ് വിലയിരുത്തല്‍.

സംഭാവന ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും പരാമര്‍ശികും. ക്രമക്കേടില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന് മുന്‍പാകെയാണ് ഹര്‍ജികള്‍ പരാമര്‍ശിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *