തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബിജെപി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ആ മണ്ഡലങ്ങളുടെ ചുമതല നല്‍കി പ്രഭാരിമാരായി നിയമിച്ച് രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പാകുകയാണെങ്കില്‍ 2029ല്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നേക്കുമെന്നത് പരിഗണിച്ച് നിയമസഭാ മണ്ഡലങ്ങളിലും പ്രഭാരിമാരെ ഇതിനൊപ്പം നിശ്ചയിക്കും. അടുത്ത തവണ സംസ്ഥാനത്ത് നിന്ന് കൂടുതല്‍ പേരെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വം കണക്ക്കൂട്ടുന്നത്

ആറ്റിങ്ങലില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പേരിനാണ് മുന്‍തൂക്കം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ പ്രഭാരിയായേക്കും. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനെയും പത്തനംതിട്ടയില്‍ ആനുപ് ആന്റണിയ്ക്കുമാണ് മുന്‍തൂക്കം. രണ്ടാഴ്ചയക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകുന്നതോടെ ചുമതല നിശ്ചയിക്കപ്പെട്ടവര്‍ മണ്ഡലത്തില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കും.

മണ്ഡലങ്ങള്‍ മാറി മാറി മത്സരിക്കുന്നതാണ് ബിജെപി നേതാക്കളുടെ പരാജയത്തിന് ഒരു കാരണമായി കോര്‍ കമ്മിറ്റി വിലയിരുത്തിയത്. ഈ പശ്ചാത്തലത്തില്‍ മണ്ഡലം മാറാതെ പ്രവര്‍ത്തിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതാണ് കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലെ ജനവിധി വ്യക്തമാക്കുന്നതെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. നേതൃ പുനഃസംഘടനയുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ സംസ്ഥാനത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. യുവാക്കളെയും വനിതകളെയും കൂടുതലായി പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനായുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *