പനമരം: പനമരം പുഞ്ചവയലിലെ കൃഷിയിടത്തില്‍ വിളഞ്ഞ ഭീമന്‍ ചക്ക ശ്രദ്ധ നേടുന്നു. പൂത്തങ്ങാടി പവന്‍ കുമാറിന്റെ പുരയിടത്തോട് ചേര്‍ന്ന കൃഷിയിടത്തിലുണ്ടായ 44.250 കിലോ ഗ്രാം തൂക്കം വരുന്ന ചക്കയാണ് നാട്ടുകാര്‍ക്ക് കൗതുകമാകുന്നത്.കൃഷി ഉപജീവനമായ പവന്‍ കുമാറിന്റെ തോട്ടത്തില്‍ ധാരാളം പ്ലാവുകള്‍ ഉണ്ട്. എന്നാല്‍ 20 വര്‍ഷം പ്രായമുള്ള പ്ലാവിലാണ് ഭീമന്‍ ചക്ക വിളഞ്ഞത്. മരച്ചുവട്ടില്‍നിന്ന് നാലടിയോളം ഉയരത്തിലാണ് ചക്ക കായ്ച്ചത്. അതിനാല്‍ ചക്കയിടാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല. കഴിഞ്ഞ വര്‍ഷം മൂടക്കൊല്ലിയ്ക്ക് സമീപത്തെ ചേമ്പുംകൊല്ലിയിലെ അനീഷ് ഉദയന്റെ പ്ലാവില്‍ 73 കിലോ ഭീമന്‍ ചക്കയുണ്ടായത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്തായാലും ഗിന്നസ് റെക്കോഡിനൊപ്പം എത്തില്ലെങ്കിലും ഭീമന്‍ ചക്ക കായ്ചതിലുള്ള കൗതുകത്തിലും ആകാംക്ഷയിലുമാണ് പവന്റെ കുടുംബം.

By admin

Leave a Reply

Your email address will not be published. Required fields are marked *