കല്ലോടി: കല്ലോടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ‘ഉണര്‍വ് ‘ രക്ഷാകര്‍തൃ സമ്മേളനവും ‘Beyond the Buzz’ കര്‍മ്മപദ്ധതി ഉദ്ഘാടനവും നടന്നു. എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജംഷീറ ശിഹാബ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മാനന്തവാടി കോര്‍പ്പറേറ്റ് സ്‌കൂള്‍ പ്രത്യേക കര്‍മ്മപദ്ധതിയായ ‘Beyond the Buzz’ ലോഗോ പ്രകാശനം മാനന്തവാടി ജനമൈത്രി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബാബു ഇ.കെ നിര്‍വ്വഹിച്ചു.
സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയ്‌മോന്‍ ഇ.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മദര്‍ പിടിഎ പ്രസിഡന്റ് രമ്യ ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റോഷ്‌നി പി ജി സ്വാഗതവും , സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ചെറിയാന്‍ നന്ദിയും പറഞ്ഞു.
