വൈത്തിരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാധവ് ഗാഡ്ഗിലിന്റെ അനുസ്മരണാര്‍ത്ഥം പ്രസിദ്ധീകരിച്ച ‘പരിസ്ഥിതിയും വികസനവും ഇന്ത്യന്‍ അനുഭവങ്ങള്‍’ എന്ന പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ലക്കിടി പി.എം ശ്രി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വച്ച് പരിഷത്ത് ആരോഗ്യ വിഷയ സമിതി ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ആര്‍ എല്‍ രതീഷ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ എം.ജി അരവിന്ദാക്ഷന്‍ പുസ്തകം ഏറ്റുവാങ്ങി. യുവസമിതി ജില്ലാ ചെയര്‍ പേഴ്‌സണ്‍ ഡോ: ജോസഫ് ജോണ്‍ പുസ്തകം പരിചയപ്പെടുത്തി. സ്‌കൂള്‍ പ്രതിനിധി എം വി ഗോപിനാഥ്, പരിഷത്ത്പ്രസിദ്ധീകരണം ജില്ലാ കണ്‍വീനര്‍ പി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. അനന്യ, ശ്രുതി എന്നിവര്‍ പരിസ്ഥിതി ഗാനങ്ങള്‍ ആലപിച്ചു. റിനിദാസ് സ്വാഗതവും, ടി സി എം സുരേഷ് നന്ദിയും പറഞ്ഞു. പ്രൊഫ. ടി . പി കുഞ്ഞികണ്ണന്‍എഡിറ്ററായ പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ, ഡോ: എം.പി പരമേശ്വരന്‍, ഡോ : ഗുരുദേവ് നുല്‍ക്കര്‍, ഡോ : ആര്‍ വി ജി മേനോന്‍, ഡോ: സി.പി രാജേന്ദ്രന്‍ , അഡ്വ: ഹരിഷ് വാസുദേവ് തുടങ്ങി 18 ലേഖകര്‍ എഴുതിയിട്ടുണ്ട്. പ്രാദേശിക പരിഷത്ത് പ്രവര്‍ത്തകരില്‍ നിന്ന് പുസ്തകം ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *