കല്‍പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം വയനാട് നേതൃത്വം കൊടുക്കുന്ന മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തില്‍ സി.എച്ച്. സജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നു. ചടങ്ങ് അഡ്വ: വി.പി എല്‍ദോ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് സൗകര്യപ്രദവും ,ജനഹിതത്തിന് അനുസരിച്ചുമാകണം മെഡിക്കല്‍ കോളേജ് ആരംഭിക്കേണ്ടത്. ജില്ലയുടെ പ്രധാന ഭാഗത്ത് 50 ഏക്കര്‍ ഭൂമി സര്‍ക്കാരിന് ദാനമായി കിട്ടിയിട്ടും അത് ഫലപ്രാപ്തമായി ഉപയോഗിക്കാതെ അടിസ്ഥാനരഹിതമായ പഠന റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തി ചില തല്‍പര കക്ഷികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് നീതീകരിക്കാന്‍ പറ്റാത്ത പുതിയ സ്ഥലം കണ്ടെത്തി പരിഹാരമുണ്ടാക്കുന്നത് ജനാധിപത്യ മര്യാദകേടും മനുഷ്യാവകാശ ലംഘനവുമാണ്. ആദ്യം ജില്ലയുടെ ഹൃദയ ഭാഗത്ത് തുടങ്ങിയ പദ്ധതി മറ്റാരുടെയോ പ്രേരണ കൊണ്ട് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നിര്‍ദ്ദിഷ്ട മടക്കിമല ഭൂമി 35 ഡിഗ്രി ചെരിവ് പ്രദേശമാണെന്ന ബാലിശമായ കാരണം പറയുകയാണ്.
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ടുന്ന ജനപ്രതിനിധികള്‍ ആരുടെ പക്ഷമാണ്. പക്ഷം പിടിക്കുന്നതു കൊണ്ടാണ് അവര്‍ മിണ്ടാപ്രാണികളാകുന്നത്. സാധാരണ ജനങ്ങള്‍ക്കും ആദിവാസി മേഖലയ്ക്കും പരിഗണന ലഭിക്കേണ്ടുന്ന ആരോഗ്യ ശുശ്രൂഷ സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നത് അടിവരയിട്ടാണ് വിവരാവകാശ രേഖ ലഭിച്ചിട്ടുള്ളത്. ഇത് മുഴുവന്‍ ജനങ്ങളെയും അറിയിച്ച് ശക്തമായ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുവാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി , ചന്ദ്രഗിരി മോഹനന്‍ , അഡ്വ: എസ്.എ.നസീര്‍ , ജോണി തയ്യില്‍, ബാബു കടമന, ജോസ് കപ്യാര്‍ മല , വിനയകുമാര്‍ , അഴിപ്പുറത്ത്, ശശി അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *