ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ എട്ടാം ദിവസമാണ് ആക്രമണം. ജോർദാനിൽ അമേരിക്കൻ സൈനികർക്കെതിരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയാണ് ഇന്നത്തെ ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. ജോർദാനിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മറ്റൊരു സൈനികനെ കാണാതായതായും യു എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ ഇറാൻ ജോർദാനിലേക്ക് നടത്തിയ ഡോൺ മിസൈൽ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. അമേരിക്കൻ സൈനികരുടെ മരണം വേദനാജനകമെന്ന് ട്രംപ്. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ് 16 അമേരിക്കൻ സൈനികരാണ് കൊല്ലപ്പെട്ടത്, 430 ലേറെ പേർക്ക് പരിക്കേറ്റു. അമേരിക്കൻ പ്രസിഡന്റിന്റെ ഒപ്പിന് യാതൊരു വിലയുമില്ലെന്നും ധാരണാപത്രത്തിലെ വ്യവസ്ഥകൾ തുടർച്ചയായി അമേരിക്ക ലംഘിക്കുകയാണെന്നും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി കുറ്റപ്പെടുത്തി.

പശ്ചിമേഷ്യയിലേക്ക് സഞ്ചരിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദ്ദേശം നൽകി. ഇറാനെ അനുകൂലിക്കുന്ന സംഘങ്ങൾ അമേരിക്കയെ ലക്ഷ്യം വച്ചേക്കാമെന്നും യാത്രാ ജാഗ്രതാ നിർദ്ദേശത്തിൽ അമേരിക്ക. ഇറാനിലേക്ക് കരയാക്രമണം നടത്തുമെന്നും അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തിപ്പെടുത്തുമെന്നും ട്രംപ് സൂചന നൽകിയിട്ടുണ്ട്. അമേരിക്കയുടെ ആക്രമണം തുടർന്നാൽ വരും ദിവസങ്ങളിൽ സമ്പൂർണമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ഇറാനും വ്യക്തമാക്കിക്കഴിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *