ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തന്റെ ഫോണിൽ നിരന്തരമായി അവധി നൽകണം എന്നാവശ്യപ്പെട്ട് ഫോൺ കോളുകൾ വന്നുകൊണ്ട്ഇരിക്കുകയായിരുന്നു. കുട്ടികൾ എല്ലാവരും ഒന്നിച്ചു പറഞ്ഞ കാര്യമാണ് അവധി നൽകണമെന്നുള്ളത് അതുകൊണ്ടാണ് നിലവിലെ തീരുമാനം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇക്കാര്യം വളരെ പോസിറ്റീവായാണ് എടുത്തതെന്നും വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ധീൻ ട്വന്റി ഫോറിനോട് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *