ഫിഫ ലോകകപ്പിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. മണിക്കൂറുകൾ എണ്ണി ആ നിമിഷത്തിനായി കാത്തിരിക്കുകയാണണിവർ. മത്സരം രാത്രി പന്ത്രണ്ടരയ്ക്ക് ന്യൂജേഴ്സിയിലാണ് നടക്കുന്നത്.

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പാത പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ മേഘാലയ , മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

നാളെ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ ട്വന്റിഫോറിനോട് പറഞ്ഞു. കാലിക്കറ്റ്, കേരളാ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഇന്ന് രാത്രി, കുട്ടികൾക്ക് സമാധാനത്തോടെ ഫൈനൽ കാണാം. ഫൈനലിൽ ഏത് ടീം ജയിക്കുമെന്ന പിരിമുറുക്കമുണ്ട്. എന്നാൽ മത്സരശേഷം സ്കൂളിൽ പോകണമെന്ന ആശങ്കയില്ലാതെ കുട്ടികൾക്ക് അർജന്റീന-സ്പെയിൻ ത്രില്ലർ പോര് ആവോളം ആസ്വദിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *