തുടർച്ചയായ ഒൻപതാം ദിവസവും ഇറാനെതിരെ അമേരിക്കൻ ആക്രമണം. ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുന്നതായും യുഎസ് സെൻട്ൽ കമാൻഡ്. ഇതുവരെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ആറ് കപ്പലുകൾ തടഞ്ഞതായും ഒരെണ്ണം ആക്രമിച്ച് നിശ്ചലമാക്കിയതായും അമേരിക്കൻ സൈന്യം അറിയിച്ചു വടക്കൻ ഇറാഖിൽ ഇന്നലെയുണ്ടായ ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു. ഇറാന്റെ ഡ്രോണിൽ നിന്നുള്ള പൊട്ടാത്ത സ്ഫോടകവസ്തു നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് മരണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. അമേരിക്കൻ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.

ജോർദാനിൽ കാണാതായ അമേരിക്കൻ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം. നേരത്തെ ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇതുവരെ പശ്ചിമേഷ്യയിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 18 ആയി.

ജോർദാനിലെയും കുവൈത്തിലെയും ഒമാനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് കനത്ത പ്രഹരം നൽകിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്. അമേരിക്കൻ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാനിൽ നിർമാണത്തിലിരിക്കുന്ന ആണവ നിലയം അമേരിക്ക ആക്രമിച്ചതായും ഇറാൻ. തെക്കൻ ഇറാനിലെ ഡാർഖോവിൻ ആണവ നിലയമാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി അറിയിച്ചു. അമേരിക്കയ്ക്ക് ഉചിതമായ മറുപടി നൽകുമെന്നും ഗരീബാബാദി വ്യക്തമാക്കി. ഇന്ത്യക്കാരോട് ഇറാൻ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *