ബത്തേരി: പൊന്‍കുഴി ഉന്നതിയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട മനുവിന്റെ വീട് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച എം.എല്‍.എ, മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അന്വേഷിച്ച് യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പട്ടികവര്‍ഗ്ഗ വികസന മന്ത്രിക്കും കത്ത് നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു. അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തി, ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദര്‍ശനത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ എം.കെ., ലെനീഷ് കെ.ജി. എന്നിവരും എം.എല്‍.എയ്‌ക്കൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *