കല്‍പ്പറ്റ: മുണ്ടക്കൈ ചുരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ഭവന പദ്ധതിയിലേക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സലാല കേരള ചാപ്റ്ററിന്റെ സംഭാവന കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും റെവന്യുമന്ത്രിയുമായ എ പി അനില്‍കുമാര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ബാലചന്ദ്രന്‍, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ നിന്‍ജോ തോമസ് എന്നിവരില്‍ നിന്നും സംഭാവന ഏറ്റുവാങ്ങി. കൃഷി മന്ത്രി ടി സിദീഖ്, ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക്ക്, ഉഷാ വിജയന്‍ എംഎല്‍എ, കെ.എല്‍ പൗലോസ്, പി.പി ആലി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
