പനമരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഉന്നത വിജയം നേടിയ ശാദിയ പി.കെ.യെ കൈതക്കൽ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ശാദിയയുടെ നേട്ടം പ്രദേശത്തിനാകെ അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കൈതക്കൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. പോക്കർ ഹാജി ശാദിയയ്ക്ക് സ്നേഹോപഹാരം കൈമാറി. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ശാഖാ പ്രസിഡന്റ് നാസർ ഇ.പി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ പി.കെ. സ്വാഗതം പറഞ്ഞു. റാഷിദ് പി.കെ., ഗഫൂർ കെ.പി., ബഷീർ ഇ.പി., നിസാർ വി.പി., ഖാദർ പി.കെ., ഷറഫുദ്ദീൻ ഇ.പി., അസീസ് പി.കെ., യൂത്ത് ലീഗ് സെക്രട്ടറി നിജാസ് വി., സത്താർ പി., അജ്മൽ പി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിദ്യാർഥികൾക്ക് പ്രചോദനമാകുന്ന നേട്ടമാണ് ശാദിയയുടേതെന്നും ഭാവിയിലും മികച്ച വിജയം കൈവരിക്കാൻ കഴിയട്ടെയെന്നും ചടങ്ങിൽ നേതാക്കൾ ആശംസിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *