എടപ്പെട്ടി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഗോത്രവിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഓറിയൻ്റേഷൻ ക്ലാസ് എടപ്പെട്ടി സ്‌കൂളിൽ സംഘടപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർ ബിജി റോസ് മാത്യു ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് വിനീത സുജിത്ത്, പി ടി എ വൈസ് പ്രസിഡൻ്റ് ആർ കീർത്തി, സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.
