കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ സിജെപിയുമായി കേന്ദ സർക്കാരിന്റെ നിർണായക മൂന്നാം ഘട്ട ചർച്ച ഇന്ന്. ഡൽഹിയിൽ ഉച്ച കഴിഞ്ഞ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചാണ് യോഗം നടക്കുക. യോഗത്തിൽ കേന്ദ്ര മന്ത്രി ജെ പി നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവരും സി ജെ പി വക്താക്കളും പങ്കെടുക്കും. ഇന്നലെ നടത്തിയ ചർച്ചയിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഇന്ന് തീരുമാനം അറിയിക്കമെന്നാണ് കേന്ദ്ര സർക്കരിന്റെ നിലപാട്.

മന്ത്രിയുടെ രാജിയാണ് സിജെപി മുൻനിർത്തുന്ന പ്രധാന ആവശ്യം. സി.ജെ.പിയുടെ മറ്റു രണ്ടു ആവശ്യങ്ങൾ കേന്ദ്രം ഇന്നലെ അംഗീകരിച്ചു. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് സിജെപിയുടെ നിലപാട്. അതേസമയം, ഡൽഹി ജന്ദർ മന്തറിലെ സമരം 36 ദിവസത്തിലേക്ക് കടന്നു. അതിനിടെ കേന്ദ്രമന്ത്രിമാർ ഇൻസ്റ്റാഗ്രാമിൽ സജീവമാകണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശത്തെ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ പരിഹസിച്ചു. ഇതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നൽകേണ്ടതെന്ന് അഭിജിത് ദീപ്കെ വിമർശിച്ചു.

പ്രതിഷേധം തുടരുന്നതിനിടെ NTA ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കൂട്ട പരിച്ചുവിടൽ നടപടി സ്വീകരിച്ചിരുന്നു. വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. ഇവരിൽ ചിലർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *