ധർമ്മേന്ദ്രപ്രധാന്റെ രാജി, രാജ്യചരിത്രത്തിലെ നിർണായകനിമിഷമെന്ന് പ്രിയങ്ക ഗാന്ധി എം പി. എല്ലാ ഭരണകർത്താക്കൾക്കും ഉള്ള പാഠം. ഇത് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ദിവസം. രാജ്യത്തെ വിദ്യാർത്ഥികൾ രാജ്യത്തെ തിരിച്ചുകൊണ്ടുവന്ന ദിവസം. ഭരണഘടനയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും നിങ്ങൾക്കൊപ്പം.

വലിയ രീതിയിലുള്ള അക്രമണങ്ങളെ വിദ്യാർത്ഥികൾ നേരിട്ടു. അത്രയും ആക്രമണം നേരിട്ടിട്ടും വിദ്യാർഥികൾ പിന്നോട്ടു പോയില്ല. എൻ്റെ സഹോദരനടക്കം വിദ്യാർഥികൾക്കൊപ്പം നിന്ന് പോരാടി. ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം.ഞാനിന്ന് സന്തോഷവതിയാണെന്നും അവർ പറഞ്ഞു.

കേന്ദ്രസർക്കാരിന് രാഷ്ട്രീയ പക്ഷപാതം. ഹിമാചൽ പ്രദേശിലേത് പോലെ കേന്ദ്രത്തെ പൂർണ്ണമായി ആശ്രയിക്കാനാവില്ല. പുഴയിലേക്ക് മണ്ണൊലിച്ചിറങ്ങുന്നത് തടയണം. കള്ളാടിയിലെ മണ്ണും അവശിഷ്ടങ്ങളും പുഴയിലേക്ക് ഒഴുകുന്നത് തടയാൻ അടിയന്തര നടപടി വേണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്നിൽ തുടക്കം മുതൽ പ്രതിപക്ഷം അണിനിരന്നിരുന്നുവെന്നും, യുവജനങ്ങളുടെ പ്രതിഷേധം കേന്ദ്രസർക്കാരിനെ വഴങ്ങാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.


’56 ഇഞ്ച്’ എന്ന അഹങ്കാര രാഷ്ട്രീയം ഇനി രാജ്യത്ത് നടക്കില്ല. വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താൻ ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചെങ്കിലും അവർ പിന്മാറിയില്ല. ഒടുവിൽ സർക്കാരാണ് ചർച്ചയ്ക്ക് തയ്യാറാകുകയും ആവശ്യങ്ങൾ അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കേണ്ടി വരികയും ചെയ്തത്,’ എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചിരുന്നുവെന്നും, വിദ്യാർഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *