കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച കെജി എഫ് സംഘാടക സമിതിയുടെ അവലോകനയോഗം കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി വി സജീവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം കെ.കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, സരിത മണി , സ്കൂൾ പ്രധാന അധ്യാപിക ഷിംജി ജേക്കബ്, എം പി.ടി എ പ്രസിഡൻ്റ് ഷക്കീല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ അജേഷ് പി ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജീഷ് കെ എം നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റൻറ് എം മനോജ് കുമാർ പദ്ധതി അവലോകനവും സുമിത്ത് ശ്രീധർ ചർച്ചകളുടെ ക്രോഡീകരണവും നടത്തി. സ്കൂൾ മുൻ പ്രധാനാധ്യാപികയും വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസറും ആയിരുന്ന ഉഷാദേവി , പൂർവാധ്യാപകൻ കുര്യാക്കോസ്, പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധികൾ , അധ്യാപകർ എന്നിവർ സംസാരിച്ചു.
29 ന് അത്തപ്പൂക്കളം, മെഗാ തിരുവാതിര, ഓണസദ്യ ഉൾപ്പെടെയുള്ള പരിപാടികളോടെ ഒന്നിച്ചോണം പരിപാടി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. അന്നു പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ മെഗാ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നതിനുള്ള ആലോചനയോഗം ചേരും. ഒക്ടോബറിൽ പൂർവ വിദ്യാർഥി സംഗമം നടത്തുന്നതിനും ജനുവരി മാസത്തിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെജിഎഫ് സ്മാരകം നിർമിക്കുന്നതിനും, സുവനീർ പ്രസിദ്ധീകരിക്കുന്നതിനും, പൂർവാധ്യാപക സംഗമം സംഘടിപ്പിക്കുന്നതിനും, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനമായി. സംഘാടകസമിതിയുടെ വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ബിജു, ഷിബു, വാഹിദ്, ബഷീർ പഞ്ചാര, ഇ സി അഷ്റഫ്, റിട്ട. സബ് ഇൻസ്പെക്ടർ അജിത്ത്
എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്കൂളിലെ മുഴുവൻ പൂർവ വിദ്യാർഥികളെയും പങ്കെടുപ്പിച്ചു പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നതിനുള്ള കോഡിനേഷൻ കമ്മിറ്റിഅംഗങ്ങളായി ഷഹർബാനു, ഷിബു കുറുമ്പേമഠം, വാഹിദ് കണിയാമ്പറ്റ,
ബഷീർ പഞ്ചാര , ഇ.സി.അഷ്റഫ് എന്നിവരെ ചുമതലപ്പെടുത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *