കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുയിടങ്ങളിലെ കൊതുകുകളുടെയും കൂത്താടികളുടെയും പ്രജനനം നിയന്ത്രിക്കാൻ ഗപ്പി മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. കൊതുക് ജന്യരോഗങ്ങൾ തടയുന്നതിനും മഴക്കാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിനും ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പൊതുയിടങ്ങളിലേക്കും ആവശ്യമായ സ്ഥലങ്ങളിലേക്കും ഗപ്പി മത്സ്യക്കുഞ്ഞുങ്ങൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനായി പൊതുജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് ഗ്രാമപഞ്ചായത്ത് അഭ്യർഥിച്ചു.
