കല്‍പ്പറ്റ: ഇതിഹാസ ഗായകനായ മുഹമ്മദ് റാഫിയുടെ 40-ാം ഓര്‍മ്മ ദിനത്തില്‍ ‘വയനാട് മുഹമ്മദ് റഫി ലവേഴസ് ഫോറ’ത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗവും ഗാനാഞ്ജലിയും നടത്തി. പത്മപ്രഭ ലൈബ്രറിയിലെ എം,പി വീരേന്ദ്രകുമാര്‍ ഹാളില്‍ വെച്ച് നടന്ന അനുസ്മരണ യോഗം ഡോ.ഡി.മധുസൂദനന്‍ ബത്തേരി
ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ ശബ്ദവുമായി ഭൂമിയില്‍ വന്ന ഗന്ധര്‍വ്വഗായകനായിരുന്നു മുഹമ്മദ് റാഫി,അദ്ദേഹം വിടപറഞ്ഞ് 46 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ശ്രോതാക്കള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഗായകനായി അദ്ദേഹം നിലനില്‍ക്കുന്നു.ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ആലപിച്ച ‘ബാപ്പുജി കി അമര്‍ കഹാനി ‘ എന്ന ഗാനം പ്രധാനമന്ത്രി നെഹ്‌റു ഉള്‍പ്പടെ ജനകോടികളെ കരയിച്ചിരുന്നു.ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഇന്ത്യക്കാര്‍ ഉള്ളിടത്തെല്ലാം റാഫിഇന്നും റഫി പാടിക്കൊണ്ടേയിരിക്കുന്നു.
സ്വന്തം ശബ്ദത്തിന്റെ അനശ്വര സൗന്ദര്യം കൊണ്ട് ഭൂഖണ്ഡങ്ങള്‍ കീഴടക്കിയ
മുഹമ്മദ് റഫി ഇന്നും അമരനായി തുടരുന്നു എന്നും അങ്ങിനെ തന്നെ തുടരുമെന്നും
ഡോ.ഡി.മധുസൂദനന്‍ പറഞ്ഞു.സൂപ്പി പള്ളിയാല്‍ അദ്ധ്യക്ഷത വഹിച്ചു.

ഡോ.ടിപിവി സുരേന്ദ്രന്‍,ഡോ. വിജയകൃഷ്ണന്‍എന്നിവര്‍ റഫിയെ അനുസ്മരിച്ചു.വയനാട്ടിലെ റഫി ലവേഴ്‌സായ 20 പ്രമുഖ ഗായകര്‍ റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധാജലി അര്‍പ്പിച്ചു.ടി വി രവീന്ദ്രന്‍ സ്വാഗതവുംചാലില്‍ റഷീദ്
പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *