പടിഞ്ഞാറത്തറ: ഓപ്പറേഷന്‍ തണ്ടറിന്റേയും ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റേയും ഭാഗമായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി.ജിഷ്ണുവും സംഘവും പടിഞ്ഞാറത്തറ പതിനാറാം മൈല്‍ ഭാഗത്ത് നടത്തിയ റെയിഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 40 കുപ്പി വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.
പടിഞ്ഞാറത്തറ പതിനാറാം മൈല്‍ സ്വദേശി സരസ്വതി ഭവന്‍ വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന രാധാകൃഷ്ണന്‍.കെ (51) എന്നയാളെയാണ് എക്‌സൈസ് പിടികൂടിയത്..40 കുപ്പികളിലായുള്ള 20 ലിറ്റര്‍ വിദേശമദ്യം ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ്.കെ.എം,
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ.ടി, പ്രജീഷ്.എം.വി, സനൂപ്.സി.കെ, ശ്രീജിത്ത്.ടി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മുനീറ.പി.കെ എന്നിവര്‍ പങ്കെടുത്തു.മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *