മാനന്തവാടി: കനത്ത മഴയെ തുടര്‍ന്ന് വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലില്‍ വെള്ളം കയറി. മഴ ശക്തമായതോടെ നാട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളുടെ മുറികളില്‍ അവശേഷിച്ചിരുന്ന ലാപ്‌ടോപ്പുകളും ടാബുകളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.ഹോസ്റ്റലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ ഹെല്‍പ്‌ലൈനിലേക്ക് ബന്ധപ്പെടുകയായിരുന്നു. വിഷയം അടിയന്തരമായി ഏറ്റെടുത്ത കോളേജ് യൂണിയന്‍ ഉടന്‍ തന്നെ മാനന്തവാടി ഫയര്‍ & റെസ്‌ക്യൂ സ്‌റ്റേഷനുമായി ബന്ധപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ & റെസ്‌ക്യൂ സംഘം ദുഷ്‌കരമായ സാഹചര്യത്തിലും കൃത്യമായ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ത്ഥികളുടെ ഉപകരണങ്ങള്‍ സുരക്ഷിതമായി പുറത്തെടുത്ത് നല്‍കി.സമയോചിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടപ്പാക്കിയ മാനന്തവാടി ഫയര്‍ & റെസ്‌ക്യൂ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട് കോളേജ് യൂണിയന്‍ കൃതജ്ഞത രേഖപ്പെടുത്തി.സ്‌റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിനു കെ.എം., ബിനീഷ് ബേബി, ദീപത് ലാല്‍, ഹോം ഗാര്‍ഡ് ശിവദാസന്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *