ലോക മുലയൂട്ടല്‍ വരാഘോഷത്തിന്റെ ഭാഗമായി പനമരം ബ്ലോക്ക്പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ലിഷു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റഷീന സുബൈര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് ഫസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി സാബു, ശ്രീദേവി മുല്ലക്കല്‍, സി.ഡി.പി.ഒ അനിത, ഡോക്ടര്‍ വിമ്‌സി എന്നിവര്‍ സംസാരിച്ചു. മുലയൂട്ടലുമായി ബന്ധപ്പെട്ട് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *