പടിഞ്ഞാറത്തറ: റിലേ സമരപ്പന്തല്‍ പഞ്ചായത്ത് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് പൂഴിത്തോട് ചുരം ബദല്‍ പാത ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രകടനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനം വി ഫാം സംസ്ഥാന ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്‍പേഴ്‌സണ്‍ ശകുന്തള ഷണ്മുഖന്‍ അധ്യക്ഷത വഹിച്ചു.കര്‍ഷക കൂട്ടായ്മ ജില്ലാ ചെയര്‍മാന്‍ ഇ.പി. ഫിലിപ്പുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ സെക്രട്ടറി എം.പി. സുകുമാരന്‍, പഞ്ചായത്ത് മുന്‍ അംഗം റഷീദ് വാഴയില്‍ എന്നിവര്‍ പ്രസംഗിച്ചു. കമല്‍ ജോസഫ് സ്വാഗതവും സി.കെ. ആലിക്കുട്ടി നന്ദിയും പറഞ്ഞു.

