ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ്‌ ഒഴുകുന്ന പ്രവണത തടയാനുള്ള മാർഗം സ്വീകരിക്കും. മയക്കുമരുന്ന് കടത്തലും വിൽപ്പനയും കുറഞ്ഞെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കൊറിയർ സർവീസ് വഴി വ്യാപകമായി മയക്കുമരുന്നുകൾ അയക്കുന്നുണ്ടെന്നും അത് അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.

മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒക്ടോബർ രണ്ടിനകം പോലീസ് സ്റ്റേഷൻ നടപടികൾ ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല. അർജുൻ ആയെങ്കിയുടെ വെല്ലുവിളി കാര്യമാക്കുന്നില്ലെന്നും അർജുനെ വെടിവച്ച് പിടികൂടാമെന്ന ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അങ്ങനെ പോലീസ് ചുമ്മാ ആരെയെങ്കിലും വെടി വയ്ക്കുമോ. പൊലീസ് ചെയ്യേണ്ടത് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രിയേയും പൊലീസ് ഉദ്യോഗസ്ഥരെയും തുടർച്ചയായി വെല്ലുവിളിച്ചിട്ടും പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ കഴിയാതെ പൊലീസ്. പൊലീസിന് പരിഹാസവുമായി വീണ്ടും അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ കമന്റ് പുറത്തുവന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലിയെ പരിഹസിച്ചാണ് പ്രതികരണം. ആഭ്യന്തര മന്ത്രിക്ക് എതിരായ സമൂഹമാധ്യമ പോസ്റ്റിൽ അർജുൻ ആയങ്കിക്കെതിരെ ആലുവ സൈബർ പൊലീസ് കേസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *