കാട്ടിക്കുളം….തിരുനെല്ലി പഞ്ചായത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളിൽ ഭരണസമിതി ഉൾപ്പെടുന്ന ലോബികൾ വൻതോതിൽ അഴിമതി നടത്തുകയാണന്ന് മുസ്ലിം ലീഗ് തിരുനെല്ലി പഞ്ചായത്ത് സ്പെഷ്യൽ കൺവെൻഷൻ കുറ്റപ്പെടുത്തി.പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത സ്പെഷ്യൽ കൺവെൻഷൻ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.റഫീഖ് വള്ളാഞ്ചേരി അദ്ധ്യക്ഷംവഹിച്ചു. കഴിഞ്ഞ കാലങ്ങളിൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പേരിൽ അന്നത്തെ പ്രസിഡണ്ടും ഇപ്പോഴത്തെ മന്ത്രിയുമായ ആൾ വാങ്ങിയ സ്ഥലത്തിന്റെ പണം മുഴുവനും പഞ്ചായത്ത് നഷ്ടമാവുകയും മാലിന്യ പ്ലാന്റ് 45 വർഷം ഭരിച്ചിട്ടും സിപിഎമ്മിന് പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. കാ ട്ടികുളത്തെ ബസ് സ്റ്റാൻഡിൽ കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ എന്ന് വ്യാജനെ ഒരു കെട്ടിടം പണിയുകയും നാലു മാസങ്ങൾ കൊണ്ട് പൊളിച്ചു കളയുകയും ചെയ്തു.തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൊള്ളയാണ് പഞ്ചായത്തിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും കൂടെ നടപ്പാക്കുന്നത്. ദളിത് ആദിവാസി വിഭാഗത്തിന്റെ ഭവന പദ്ധതിയിൽ പോലും നിരവധി വീടുകൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. കരാറുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തെങ്കിലും ഭരണസമിതിയുടെയും വകുപ്പ് മന്ത്രിയുടെയും ഇടപെടൽ മൂലം കരാറുകാരനെതിരെ നടപടിയെടുക്കാൻ സാധിക്കുന്നില്ല ഓരോ വർഷവും ദളിത് ആദിവാസി ഉന്നമനത്തിനുവേണ്ടി വരുന്ന കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഭരണസമിതിയും ഉദ്യോഗസ്ഥന്മാരും ചില കോൺട്രാക്ടർമാരും ഒത്തുകളിച്ച് കൊള്ളയടിക്കുന്നത് ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതിന്റെ ജാളിതയാണ് തോൽപ്പെട്ടിയിൽ ഗ്രാമàസഭ നടക്കുമ്പോൾ വാർഡ് കൺവീനർ ആവശ്യങ്ങൾ എഴുതാതെഒപ്പു ശേഖ രിക്കാൻ ശ്രമിക്കുകയും ഗ്രാമസഭ അലങ്കോലമാവുകയുംചെയ്തിരുന്നു .ഇത് ചോദ്യം ചെയ്തവരെപഞ്ചായത്ത് പ്രസിഡന്റഉം പാർട്ടിക്കാരും ഉൾപ്പെടെയുള്ള ആളുകൾ ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞുകൊണ്ട് യുഡിഎഫ് പ്രവർത്തകരെ കള്ളക്കേസിൽകുടു ടുക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞകാലങ്ങളിൽ പഞ്ചായത്ത് നടപ്പിലാക്കിയ മുഴുവൻ പദ്ധതികളുടെയുംa വിവരങ്ങൾ പുറത്തുവിടാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയില്ലെന്ന് മാത്രമല്ല വൻതോതിൽ ചില കരാറുകാരുമായി ഒത്തു കളിച്ചുകൊണ്ട് ചില ആളുകൾ അഴിമതി നടത്തുകയാണെന്ന് യോഗം കുറ്റപ്പെടുത്തി ഇത്തരത്തിൽ അഴിമതിക്കെതിരെ വേണ്ടിവന്നാൽ കോടതിയെ സമീപിക്കുവാനും യോഗം തീരുമാനമെടുത്തു. കൺവെൻഷനിൽ ഉസ്മാൻ പള്ളിയാൽ,നസീർ തിരുനെല്ലി, പി.സി.അബൂബക്കർ,അഷ്‌കർ ബാവലി,നൗഷാദ് തോൽപ്പെട്ടി,മുസ്ലിം യൂത്തു ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം,അബ്ദുള്ള,ശുഹൈബ് തോൽപ്പെട്ടി,മൂസക്കുട്ടിആരണപ്പാറ,യഹ്‌യ മൗലവി,റഫീഖ്‌ അപ്പാപ്പറ,ഷംസീർ,സലീം ഉസ്മാൻ തവക്കൽ,ഷെബിൽ തുടങ്ങിയവർ സം സാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *