മീനങ്ങാടി: ഭരണമാറ്റത്തെ തുടര്‍ന്ന് മാനദന്ധം പാലിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ ന്യായമായ സ്ഥലമാറ്റങ്ങള്‍ക്കെതിരെ ഭരണമാറ്റം അംഗീകരിക്കാന്‍ കഴിയാതെ ഇടത് സര്‍വ്വീസ് സംഘടനകള്‍ കല്ല് വച്ച നുണ പ്രചരിപ്പിക്കുകയാണെന്നും ഇത് ജീവനക്കാര്‍ തള്ളി കളയുമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി.മീനങ്ങാടി ബ്രാഞ്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡന്റ് ഗ്രഹന്‍ പി തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിമാരായ മോബിഷ്.പി.തോമസ്,കെ.എ. മുജീബ് എന്നിവര്‍ അഭിബോധന ചെയ്തു.

ജില്ലാ ഭാരവാഹികളായ ആര്‍ രാംപ്രോമോദ്, കെ.വി ബിന്ദുലേഖ,ബ്രാഞ്ച് സെക്രട്ടറി പി.വി. സുജേഷ്, ജെയിംസ് സെബാസ്റ്റ്യന്‍, പി.കെ.സതീഷ് കുമാര്‍, ബെന്‍സി ജേക്കബ്,ടി. പരമേശ്വരന്‍, സിനീഷ് ജോസഫ്എന്നിവര്‍ പ്രസംഗിച്ചു.പി.ഡി.സണ്ണി, റീനാ മത്തായി, കെ. ഇ.ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *