പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന രാജ്യത്തിന് നിരവധി വർഷക്കാലം സേവനം ചെയ്ത വിമുക്തഭടന്മാരെ ഇന്ത്യയുടെ എൻപതാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ആദരിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിമുക്തഭടന്മാരെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ആദരവ് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാകേഷ്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ എൻ പി ഷംസുദ്ദീൻ. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പിസി മമ്മൂട്ടി . എം വി ജോണി. മുഹമ്മദ് പോള. എൻ പി നൗഷാദ് ഷിബു കരിപ്പാൽ. ശ്രീജിത്ത്. ശില്പ ആന്റണി. സുഹറ പാലോളി. ശാന്ത. രമ്യ. ബീന. സൗമ്യ പ്രമോദ്. സിഡിഎസ് ചെയർപേഴ്സൺ രജിത. പി കെ വർഗീസ് കെ കെ മമ്മൂട്ടി. തുടങ്ങിയവർ സംബന്ധിച്ചു .

By admin

Leave a Reply

Your email address will not be published. Required fields are marked *