സുൽത്താൻ ബത്തേരി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 4 പേർക്ക് പരിക്കേറ്റു. ബത്തേരി മൂലങ്കാവ് 64-ൽ ഉച്ചയ്ക്ക് 12.15-ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ യാത്രക്കാരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബസ്സിനു മുകളിലേക്ക് മരം പൊട്ടി വീണതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് മരത്തിൽ ഇടിച്ചതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *