തരുവണ : തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത വാർഡ് മെമ്പർ മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, ഡയറക്ടർമാരായ ഇസ്മായിൽ ഐക്കാരൻ, ഇബ്രാഹിം തയ്യിൽ, പി.ടി.അമ്മദ് ഹാജി, സുഹൈൽ, റുബീന താളിക്കുഴി, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ പങ്കെടുത്തു.
