കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ആയിരം വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ വീടുകളിലും വേസ്റ്റ് ബിൻ വിതരണമെന്ന പദ്ധതിയിൽ ഏഴ് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, മെമ്പർമാരായ ജോൺസി സജി, സജീഷ് കുമാർ, വി.ആർ ബാലൻ, ജസ്റ്റിൻ സിറിയക്, എലിസബത്ത്, ബിന്ദു ടീച്ചർ, റംല അസീസ്, സനിലേഷ്, പി.കെ ജോൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, വി.ഇഒ പി.വി ഷൈല എന്നിവർ പങ്കെടുത്തു.
