തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി നടത്തിയ പരിപാടിയെ സോഷ്യൽ മീഡിയയിലൂടെ അജിത് കുമാർ അധിക്ഷേപിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ ലൈംഗിക ചുവയോടുകൂടിയുള്ള സംസാരവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. തുടർന്ന് ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് വട്ടിയൂർക്കാവ് അജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസര്‍ജ് സേഫ് വുമന്‍ സേഫ് കേരള വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വനിതകളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധിക്ഷേപവുമായി മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *