സീരിയൽ നടിയും റിയാലിറ്റി ഷോ താരവുമായ അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

നടനും മോഡലുമാണ് ഭുവനേഷ്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി ‘കൈ പിടിച്ചോ’ എന്ന് പറയുന്നതും വിഡിയോയില്‍ കാണാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ അനുമോൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾ വിവാഹിതരായി, എന്റെ കല്യാണം കഴിഞ്ഞു എന്നീ ക്യാപ്ഷനുകളോടെ വിവാഹ വിഡിയോയും അനുമോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഒരു പുതിയ തുടക്കത്തിന്‍റെ ആഘോഷമെന്ന പേരില്‍ അനുമോള്‍ ഇന്നലെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേയയായത്. മലയാളം ബിഗ് ബോസ് സീസൺ ഏഴിലെ വിജയി കൂടിയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *