സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് 1.95 ലക്ഷത്തോളം ബ്ലോക്കിംഗ് ഓർഡറുകൾ നൽകി. കമ്പനിയുടെ പരിശോധനയില്ലാതെ തന്നെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും.

ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഏറ്റവും കൂടുതൽ നടപടി ഇൻസ്റ്റാഗ്രാമിലാണ്. ഇൻസ്റ്റയ്ക്ക് മാത്രമായി ലഭിച്ചത് ഒരു ലക്ഷത്തോളം നോട്ടീസുകളാണ്. ഫേസ്ബുക്കിന് 80,000-വും യൂട്യൂബിന് 15,000-വും ഓർഡറുകൾ ലഭിച്ചു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായ സമയത്താണ് നോട്ടീസുകളിൽ വൻ വർദ്ധനവ് ഉണ്ടായത്.
കേന്ദ്ര നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടലുമായി മെറ്റ നേരിട്ട് ബന്ധിപ്പിച്ചു. ഇനി കമ്പനിയുടെ പരിശോധനയില്ലാതെ തന്നെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും.

By admin

Leave a Reply

Your email address will not be published. Required fields are marked *