പുല്‍പ്പള്ളി: ഗോത്രവിഭാഗത്തില്‍ നിന്നും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന മോഹനന്‍ ആച്ചനഹള്ളിക്ക് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗോത്രജീവിത യാഥാര്‍ധ്യങ്ങള്‍ എഴുത്തിലൂടെ പൊതുസമൂഹത്തിലെത്തിക്കുന്നതിന് മോഹനന് കഴിഞ്ഞിട്ടുണ്ടെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് പറഞ്ഞു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുരംഗത്തും സജീവമായി ഇടപെടുന്ന മോഹനന് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വര്‍ഗീസ് മുരിയന്‍കാവില്‍, മണി പാമ്പനാല്‍, സിനി ജോര്‍ജ്, ശ്രീദേവി മുല്ലയ്ക്കല്‍, സിജു പൗലോസ്, ജോമറ്റ് സെബാസ്റ്റ്യന്‍, ടി.പി. ശശിധരന്‍, റെജി പുളിങ്കുന്നേല്‍, മണി ഇല്ല്യമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *