​കൽപ്പറ്റ: ലഹരിമുക്ത ക്യാമ്പസും ആരോഗ്യമുള്ള യുവതലമുറയെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ ‘തൂഫാൻ-തണ്ടർ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ’ സംഘടിപ്പിച്ചു. സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെയും വിമുക്തി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
​എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് ക്ലാസ് അവതരിപ്പിച്ചു. കായികക്ഷമതയും സർഗ്ഗാത്മകതയും കരുത്താക്കി ലഹരി വിപത്തുകൾക്കെതിരെ ക്യാമ്പസുകളിൽ വിദ്യാർത്ഥി സേന ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
​ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സോണിയ മാത്യു സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസർ എ. സ്മിത,സീനിയർ അസിസ്റ്റൻ്റ് എം.പി. ജഷീന,വളണ്ടിയർ ലീഡർമാരായ മോഹിത് പി.ഷാജി,ആൽബിൻ പി. തോമസ്,സി.വി.ശരണ്യ, കെ.ശ്രീഭദ്ര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കെ.എം. മിസ്‌ന ഹസീബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *