പത്തനംതിട്ട: ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓണ്‍ലൈന്‍ വഴി പണം വാങ്ങിയത്. ഹരിപ്പാട് സ്വദേശിനിയായ യുവതിക്ക് 2000 രൂപ നഷ്ടമായതായി പരാതി ലഭിച്ചിരുന്നു. 5000 മുതല്‍ പതിനായിരം രൂപ വരെയാണ് പലരും നിന്നായി തട്ടിയെടുത്തത്.

ആറന്മുള ക്ഷേത്ര ജീവനക്കാരനാണ് എന്ന് അവകാശപ്പെട്ട് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ നാലു പേര്‍ക്ക് ആറന്മുള വള്ളസദ്യ കഴിക്കുന്നതിനുള്ള പാസ് നല്‍കാമെന്ന് അറിയിച്ചു. അതിനായി 2000 രൂപ അയച്ചു കൊടുക്കാനും യുവതിയോട് ആവശ്യപ്പെട്ടു. പണം അയച്ച ശേഷം വള്ളസദ്യ കഴിക്കുന്നതിനായി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇവര്‍ ആറന്മുള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സ്വയം പരിചയപ്പെടുത്തിയ വിപിന്‍ ദാസ് എന്ന ആള്‍ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്നത്. താല്പര്യ മറിക്കുന്നവരുമായി ചാറ്റ് ചെയ്യും. വള്ളസദ്യയും താമസവും ഉള്‍പ്പെടെ എല്ലാം ആറന്മുളയില്‍ ഒരുക്കി നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ പണം വാങ്ങിയശേഷം പിന്നീട് ആളുകള്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ ഇയാളെ ഫോണില്‍ ലഭ്യമാകില്ല. പല ജില്ലകളില്‍ നിന്നുള്ള ആളുകള്‍ കഴിഞ്ഞ കുറെ ദിവസമായി തട്ടിപ്പിനിയാവുകയാണ്. ആദ്യം ലഭിച്ച പരാതികളില്‍ ഒന്നിലാണ് ആറന്മുള പൊലീസ് ഇപ്പോള്‍ കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത അനുസരിച്ച് വഞ്ചനാക്കുറ്റത്തിനും, ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്താണ്. തട്ടിപ്പ് നടത്തിയ പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ചതായും ഇയാളെ ഉടന്‍തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *