മാനന്തവാടി: മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂളിലെ ‘തിമൃതോം’ ഓണാഘോഷം പത്മശ്രീ ജേതാവ് ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷാജി കേദാരം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ മേരി സൂസന്‍ എ.സി. ഓണസന്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവായ ചെറുവയല്‍ രാമന്‍, ആരി എംബ്രോയിഡറിയില്‍ മികവു തെളിയിച്ച മാനന്തവാടി ബി.ആര്‍.സിയിലെ നയന രാജ്, മികച്ച വിദ്യാര്‍ഥി കര്‍ഷകനായി തിരഞ്ഞെടുത്ത റയന്‍ പോള്‍ ടിജോ എന്നിവരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസി ജേക്കബ് എ.സി, മദര്‍ പി.ടി.എ. പ്രസിഡന്റ് സുപ്രിഷ മെന്‍ഡോന്‍സ, അധ്യാപിക എം. പ്രിയ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്ക് പുറമേ വടംവലി മത്സരവും ഓണസദ്യയുമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *