കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയന്‍ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ മാത്തിലിലും പയ്യന്നൂര്‍ ടൗണിലുമാണ് ആദ്യദിനം പിണറായി വിജയന്‍ സംസാരിക്കുക. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിങ്ങോം, പയ്യന്നൂര്‍ ഏരിയ കമ്മിറ്റികള്‍ക്ക് കീഴിലാണ് വിശദീകരണ യോഗങ്ങള്‍.

ടി ഐ മധുസൂദനന്റെ സ്ഥാനാര്‍ഥിത്വം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം, വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം തുടങ്ങിയ കാര്യങ്ങളില്‍ തിരുത്തല്‍ നടപടിയുടെ ഭാഗമായി പിണറായി വിജയന്‍ എന്ത് പറയും എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സിപിഐഎം നടത്താന്‍ ഉദ്ദേശിക്കുന്ന തിരുത്തല്‍ പ്രക്രിയ ഏത് ദിശയില്‍ എന്ന സൂചനയും മുന്‍ മുഖ്യന്ത്രിയുടെ വാക്കുകളില്‍ ഉണ്ടാകാനാണ് സാധ്യത.

നാളെയും മറ്റന്നാളും തളിപ്പറമ്പ് മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്പ്, മയ്യില്‍ ഏരിയ കമ്മിറ്റിക്ക് കീഴിലും വിശദീകരണയോഗങ്ങള്‍ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *