കാട്ടിക്കുളം: എസ്എന്‍ഡിപി കാട്ടിക്കുളംശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വര്‍ണ്ണശബളമായ ഘോഷ യാത്രയില്‍ നിരവധി ഭക്തര്‍ അണിചേരുന്നു. വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും മുതിര്‍ന്ന ശാഖ അംഗങ്ങളെയും വിശിഷ്ട വ്യക്തികളായ മോഹനന്‍ (ഏറനാട് കുറീസ്), തമ്പി മാസ്റ്റര്‍ (ചിത്രകല അധ്യാപകന്‍) എന്നിവരെയും ആദരിക്കും നടത്തി.

 തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അഞ്ചു ബാലന്‍ ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡണ്ട് ടി വി ഗോപിനാഥന്‍ മാസ്റ്റര്‍ അധ്യക്ഷന്‍ വഹിച്ചു പഞ്ചായത്ത് മെമ്പര്‍മാരായ സിജിത്ത്, വൈശാഖ്,എ എന്‍ നിഷാന്ത്, ജനാര്‍ദ്ദനന്‍, സി കെ മനോജ്, വനിത സംഘം പ്രസിഡണ്ട് വിജയമോഹനന്‍, പത്മ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *