തരുവണ:തരുവണ ഗ്രൗണ്ട്‌സീറോ ഗെയിമിംഗ് ലോഞ്ചിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട് ഓണമാഘോഷിച്ചു. ഫ്രീ രജിസ്‌ട്രേഷനോടെ നടത്തിയ എല്ലാ മത്സരങ്ങളിലെയും വിജയികള്‍ക്ക് സമ്മാനങ്ങളും വടംവലി മത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും നല്‍കി. വെള്ളമുണ്ട പഞ്ചായത് വാര്‍ഡംഗങ്ങളായ സാവാന്‍ നാസര്‍, കെ.കെ അബ്ദുള്ള തുടങ്ങിയവരും കെ.സി.കെ നജ്മുദ്ദീന്‍, എ.കെ നാസര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ജിനാഷ്.പി, അമീന്‍.കെ, ആതില്‍ മുഹമ്മദ്, മുഹമ്മദ് മുര്‍ഷാദ്, മുഹമ്മദ് ഇര്‍ഷാദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *