മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിനു സമീപം
യു.എഫ്.പി.എ പണികഴിച്ച ഗോൾഡൻ ബെൽസ് ബഡ്സ് സ്കൂൾ കൃഷി മന്ത്രി
ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ചുരൽമല ദുരിത ബാധിതർക്കു വേണ്ടിയുള്ള സഹായമായിട്ടാണ് 40 ലക്ഷത്തോളം രൂപ മുടക്കിൽ മറുനാടൻ കർഷക സംഘടന ഈ സ്കൂൾ കെട്ടിടം നിർമിച്ചത്. വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് എല്ലാ സൗകര്യങ്ങളും ഉള്ള കെട്ടിടമാണ് നിർമിച്ചു നൽകി യിരിക്കുന്നത്.’ഹൃദയപൂർവം യുഎഫ് പി എ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ മന്ദിരം യാഥാർഥ്യമാക്കിയത്. 2024-ൽ ഉണ്ടായ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ ചേർത്തുപിടിക്കുന്നതിനായി UFPA രൂപം കൊടുത്ത പദ്ധതിയാണ് ‘ഹൃദയപൂർവ്വം UFPA’. ഇതിന്റെ ഭാഗമായി വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനായുള്ള ധനസഹായവും നൽകിയിരുന്നു. സ്വന്തമായി കെട്ടിടമില്ലാതെ പ്രയാസപ്പെട്ടിരുന്ന മേപ്പാടി പഞ്ചായത്തിലെ ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് നൽകാമെന്ന് സംഘടന അറിയിച്ചതിനെ തുടർന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് വിട്ടുനൽകിയ സ്ഥലത്ത് യു.എഫ്.പി.എ. കെട്ടിട നിർമ്മാണം ഏറ്റെടുത്തത്.

​വെറുമൊരു കെട്ടിടം എന്നതിലുപരി എല്ലാവിധ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് മന്ദിരം കൈമാറിയത്.ആവശ്യമായ ഫർണ്ണിച്ചറുകൾ, മികച്ച ഇന്റീരിയർ പ്രവൃത്തികൾ, കുട്ടികൾക്കുള്ള ഊഞ്ഞാലുകൾ, മറ്റ് വിനോദ ഉപകരണങ്ങൾ എന്നിവയ്ക്ക് പുറമെ ഇന്റർലോക്ക് പാകിയ മുറ്റവും ചുറ്റുമതിലും ഉൾപ്പെടെ പൂർണ്ണ സജ്ജമായാണ് സ്കൂൾ കൈമാറിയത്.രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന മറുനാടൻ കർഷകരുടെ ഏറ്റവും വലിയ സംഘടനയായ ‘യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ’ (UFPA), കർഷകരുടെ ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് സ്ഥാപിച്ച ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ‘ഹൃദയപൂർവം യു.എഫ്.പി.എ’ പദ്ധതി ആരംഭിച്ചത്. സമ്മേളനത്തിൽ ചെയർമാൻ സാബു കണ്ണക്കാപറമ്പിൽ

അധ്യക്ഷത വഹിച്ചു. ഐ.സി ബാലകൃഷ്ണൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.ഹംസ , മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ബ്ലോക്ക് മെമ്പർ അജ്മൽ സാജിദ്, സി പി എം ജില്ലാ സെക്രട്ടറി കെ റഫീക്, ബി ജെ പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി.മുഹമ്മദ്, ജി ജി ഡി എ ചെയർമാൻ സാബു ഐപ്പ്, യു.എഫ്പി. എ ജനറൽ കൺവീനർ ജോബിൻ ജോസ് പാറപ്പുറം, ട്രഷറർ അജി കുര്യൻ, ബഡ്‌സ് സ്‌കൂൾ നിർമാണകമ്മിറ്റി ചെയർമാൻ സിബി തോമസ്, എമിൻസൻ തോമസ്, ബിബിൻ പി . എൽ എന്നിവർ സംസാരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *