പേരാമ്പ്ര: വാല്യക്കോട് വച്ച് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ. വടകര വൈക്കിലിശ്ശേരി സ്വദേശി ചാലിൽ അനസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് തസ്നിമുമായി ചേർന്ന് ലക്ഷങ്ങളുടെ ഇടപാടാണ് അനസ് നടത്തിയതെന്ന് പോലിസ് കണ്ടെത്തി.

കഴിഞ്ഞമാസമാണ് വാല്യക്കോട് വച്ച് പേരാമ്പ്ര സ്വദേശികളായ മുഹമ്മദ് തസ്നിം, സിറാജ്, എന്നിവരും ഒരു ബാം​ഗ്ലൂർ സ്വദേശിയും അറസ്റ്റിലായത്. മൂവരിൽ നിന്നുമായി 51 ​ഗ്രാമിലധികം എംഡിഎംഎയും എട്ടര ലക്ഷം രൂപയും പിടികൂടിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനസിനെ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ റൂറൽ എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അം​ഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ സുനിൽകുമാർ, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *