തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെ ‘ഒപ്പം ഒപ്പത്തിനൊപ്പം’ പദ്ധതിയുടെ ഭാഗമായി വഞ്ഞോട് എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച എങ്കെ പിരെ ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു. പഞ്ചായത്ത് പരിശിയിലെ പ്രൈമറി വിഭാഗത്തിലെ മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് പ്രമോദ് മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗോത്രവിഭാഗം വിദ്യാര്‍ഥികളുടെ സ്‌കൂളിലെ ഹാജര്‍നില വര്‍ധിപ്പിക്കുക, കൊഴിഞ്ഞുപോക്ക് തടയുക, പഠനനിലവാരം ഉയര്‍ത്തുക എന്നിവയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പിന്റെ ഭാഗമായി ഹൈക്ക്, ആര്‍പ്പോ തുടങ്ങിയ കളികള്‍, യോഗ, ശുചിത്വവും ആരോഗ്യവും സംബന്ധിച്ച ക്ലാസ്, ചിത്രരചന, പെയിന്റിങ്, പാട്ടരങ്ങ്, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്യാമ്പ് വേദിയായി.

By admin

Leave a Reply

Your email address will not be published. Required fields are marked *