വാഷിങ്ടണ്‍: ഇറാനുനേരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ ലാറക് ദ്വീപിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തിയത്. ലാറക് ദ്വീപിലെ രണ്ട് ഇറാനിയന്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോര്‍മുസില്‍ കടല്‍ മൈനുകള്‍ വിന്യസിക്കാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി.) റോക്കറ്റുകള്‍ തയ്യാറാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യം പ്രതികരിച്ചത്. ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസിനെ സുരക്ഷിതമാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും, കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മേഖലയില്‍ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്. പുതിയ മൈനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയെന്നും യുഎസ് അറിയിച്ചു. അതേസമയം ആക്രമണത്തില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം പ്രതികരിച്ചു. യു എസ് സൈനികമായും സാമ്പത്തികമായും വലിയ വിലനല്‍കേണ്ടിവരുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *