സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലകളിലേക്ക് വഴിയൊരുക്കി അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കല്‍പ്പറ്റ പുളിയാര്‍മലയിലെ പഠന കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കി സുരക്ഷിതമായ തൊഴിലവസരവും ജീവിതവും ഉറപ്പാക്കുന്ന പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറെ മികച്ചതാണെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് നൈപുണി പരിശീലനം നല്‍കി തൊഴില്‍ സാധ്യത ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.-ജി.കെ.വൈ.) 2.0 പദ്ധതിയുടെ ഭാഗമായി നൈപുണി വികസനവുമ തൊഴിലിനും അവസരമൊരുക്കുകയാണ്. 2019 മുതല്‍ ആരംഭിച്ച പദ്ധതിയിലൂടെ ഏകദേശം ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ തൊഴില്‍ നേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം പ്രായോഗിക പരിശീലനം നല്‍കി സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യം. പുളിയാര്‍മല ലവ് ഗ്രീന്‍ അസോസിയേഷനില്‍ നടന്ന സന്ദര്‍ശനത്തില്‍ കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ പി. വിശ്വനാഥന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സെലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ എം.ജെന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *