കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം എത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ദുല്‍ഖറിന്റേതായി എത്തുന്ന മലയാളം ചിത്രമാണ് ഐ ആം ഗെയിം. നഹാസ് ഹിദായത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കയാദു ലോഹര്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

ദുല്‍ഖറിന്റെ തിരിച്ചുവരവ്, ആര്‍ഡിഎക്‌സിന് ശേഷം നഹാസ് തുടങ്ങിയ കാരണങ്ങളാല്‍ സിനിമാലോകം ഉറ്റു നോക്കിയിരുന്ന ചിത്രമാണ് ഐ ആം ഗെയിം. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. സോഷ്യല്‍ മീഡിയയാകെ നിറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാനും ഐ ആം ഗെയിമും.

ഹോം കമ്മിങ് ദുല്‍ഖര്‍ സല്‍മാന്‍ തൂക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കിങ് ഓഫ് കൊത്തയുടെ ക്ഷീണം ദുല്‍ഖര്‍ തീര്‍ത്തുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ദുല്‍ഖറിന്റെ മിന്നും പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു. മ്യൂസിക്കില്‍ ജേക്‌സ് ബിജോയ് കത്തിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

‘കൊടുക്കുന്ന പൈസ മുതലാവണം എങ്കില്‍ ഇന്റര്‍വെല്‍ വരെ തന്നെ ധാരാളം, ഇന്റര്‍വെല്‍ വരെ കിടു. മലയാള സിനിമ ഇത് വരെ കാണാത്ത കിടിലന്‍ ഐറ്റം.. നിന്റെ അന്യായ ചിന്ത തന്നെ നഹാസെ.. ടിക്കറ്റ് എടുത്തു വച്ചോ ഇതിലെ കിടിലന്‍ ഐറ്റംസ് നാട്ടില്‍ പാട്ടാകുന്നതിന് മുന്നേ. ഡിക്യു അണ്ണാ വേറെ ലെവല്‍, കൊള്ളാം. സംഭവം നൈസ് ആണ്.. കിടിലന്‍ ടെക്‌നിക്കല്‍ ക്വാളിറ്റി. ഡിക്യു കിടിലന്‍ പെര്‍ഫോമന്‍സ്. പാട്ടും ഡാന്‍സും കോമഡിയും ആക്ഷനും ത്രില്ലും എല്ലാമുള്ള വൈബ്. ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു’ എന്നിങ്ങനെയാണ് ചിലര്‍ പറയുന്നത്.

‘നല്ല ഒരു ഫാന്റസി ത്രില്ലര്‍ സിനിമയായി ആണ് എനിക്ക് IM Game തോന്നിയത്. ഞാന്‍ ആദ്യം മുതല്‍ അവസാനം വരെ നല്ല എന്‍ഗേജിങ് ആയി ആണ് കണ്ടത്. നഹാസ് ഈ തവണയും നന്നായി തന്നെ ചെയ്തിട്ടുണ്ട്.. ഫ്‌ളാഷ്ബാക്ക് ഒന്നും കൂടി നമ്മള്‍ പ്രതീക്ഷിക്കാത്ത പോലെ ഒന്ന് ആയിരുന്നു എങ്കില്‍ ഒന്നും കൂടി നന്നാവുമായിരുന്നു എന്ന് തോന്നി. പക്ഷെ അതില്‍ ഒരു സീനില്‍ ഞാന്‍ ഇമോഷണലി കണ്ടക്ട് ആവുകയും ചെയ്തിരുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ നഹാസ് എന്നെ ഈ തവണയും നിരാശപ്പെടുത്തിയില്ല.’ എന്നും ചിലര്‍ പറയുന്നു.

”തരക്കേടില്ലാത്ത രണ്ടാം പകുതി. നമ്മള്‍ എന്തൊക്കെ നടക്കും എന്ന് പ്രതീക്ഷിച്ചൊ അതൊക്കെ നടന്ന് പടം അങ്ങ് തീരും, പ്രവചനീയത രസം കൊല്ലി ആയി. കൂട്ടത്തിലൊരു ഇംപാക്ട് ഇല്ലാത്ത ക്ലൈമാക്‌സും. മൊത്തത്തില്‍ ഗുഡ് വാച്ച്, വാച്ചബിള്‍ പടമാണ്… ഫസ്റ്റ് ഹാഫ് കിടു ആയിരുന്നു, അതിനു കാരണം ദുല്‍ഖര്‍ ആണ്.. എജ്ജാതി സ്‌ക്രീന്‍ പ്രെസന്‍സ്.. എനര്‍ജി…നായകനു നേരിടേണ്ടി വരുന്ന വെല്ലുവിളി പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നത് അഭിനയിച്ചു കാണിക്കുമ്പോള്‍ ഒന്ന് പാളിയാല്‍ തീര്‍ന്നു.. DQ നൈസ് ആയി ചെയ്തിട്ടുണ്ട്’ എന്നും ചിലര്‍ പറയുന്നു.

‘Im Game ഒരു മലയാളപടം എന്ന് പറയാന്‍ പറ്റില്ല..പല ഭാഷകള്‍, ഡബ്ബിങ് അതിന്റെതായ പ്രശ്‌നങ്ങള്‍ ഉണ്ട്, ബിജിഎം ഒക്കെ പക്കാ തെലുങ്ക് പടം പോലെയാണ്.. പക്ഷെ ജേക്‌സ് ചെയ്ത വര്‍ക്ക് കൊള്ളാം.. എന്നാല്‍ നമ്മള്‍ തെലുങ്കില്‍ ഒക്കെ കാണുന്നത് പോലുള്ള ഒരു പൈസ നല്ല പോലെ മുടക്കി എടുത്ത ഒരു പടത്തിന്റെ ഫീല്‍ കിട്ടും.. തിയേറ്ററില്‍ കണ്ടിരിക്കാന്‍ രസമാണ്.. ഓരോ ഫ്രെയിമും എജ്ജാതി കളര്‍ഫുള്‍.. കിടിലന്‍ ടെക്‌നിക്കല്‍ വര്‍ക്ക്. മൊത്തത്തില്‍, നല്ല തിയേറ്റര്‍ മൊമെന്റ്‌സ് ഒക്കെയായി കണ്ടിരിക്കാവുന്ന ഒരു പടം! ഇതുപോലുള്ള വലിയ സ്‌കെയിലില്‍ വരുന്ന ബിഗ് സ്റ്റാര്‍ ആക്ഷന്‍ പടങ്ങളും നമുക്ക് വേണമല്ലോ… അതില്‍ ഈ പടം പാസ് മാര്‍ക്ക് വാങ്ങുന്നുണ്ട്.” എന്നും ചിലര്‍ പറയുന്നു.

ഫസ്റ്റ് ഹാഫ് കിടു. സെക്കന്റ് ഹാഫില്‍ ഓവര്‍ ടൈം ടുറേഷന്‍ കാരണം എന്തൊക്കെയോ മിസ്സിംഗ് അവിടെ മിക്‌സഡ് ഫീലിംഗ് ആയിരുന്നു. പക്ഷേ, സെക്കന്റ് ഹാഫില്‍ വന്ന് പോകുന്ന പെപ്പയും, മൊത്തത്തിലുള്ള ദുല്‍ക്കര്‍ ഷോയും ആക്ഷനും തകര്‍ത്തു.. കൂടെ ജെയിംക്‌സിന്റെ ബിജിഎമ്മും, മിഷ്‌ക്കിനും നൈസ് ആണെന്നും ചിലര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *