കൽപ്പറ്റ: “മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി.” കൽപ്പറ്റ പുളിയാർമല ലവ് ഗ്രീൻ അസോസിയേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ. എം ഷാജി. വിദേശ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചിലവുവരുന്ന ഹോസ്പിറ്റാലിറ്റി കോഴ്സുകൾ സാധാരണക്കാർക്ക് ലഭ്യമാക്കി, അവർക്ക് സുരക്ഷിതമായ ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കുന്നതോടൊപ്പം, ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി വളരാൻ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.-ജി.കെ.വൈ.)-2.0. ഈ പദ്ധതിയുടെ ഭാഗമായി നൈപുണ്യ വികസനത്തിനും തൊഴിൽ നേടാനും അവസരമൊരുക്കുന്നു. 2019 മുതൽ ആരംഭിച്ച ഈ പദ്ധതിയിൽ ഏകദേശം 1,000 വിദ്യാർത്ഥികൾ ലവ് ഗ്രീൻ സെൻ്റർ കൽപ്പറ്റ യിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കി, വിവിധ മേഖലകളിൽ തൊഴിൽ നേടുകയും ഇന്നും അതേ മേഖലകളിൽ തുടരുകയും ചെയ്യുന്നുണ്ട്. യുവജനങ്ങൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം, ആവശ്യമായ നൈപുണ്യങ്ങളും പ്രായോഗിക പരിശീലനവും നൽകി അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ലവ് ഗ്രീൻ അസോസിയേഷന്റെ പ്രധാന ലക്ഷ്യം.

കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ, അസിസ്റ്റൻ്റ് മിഷൻ കോഓർഡിനേറ്റർ കെ. എം സെലീന, ജില്ലാ പ്രോഗ്രാം മാനേജർ ജെൻസൺ എം ജോയ്, സെൻ്റർ മാനേജർ സായൂജ അർജുൻ , ട്രെയിനർ പി.എ നിഷാം, വിദ്യാർഥി എം. വി ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *